നിലാവ്
നിലാവിനെ പ്രണയിച്ചിരുന്നു അവൾ...അവനെ മാത്രമല്ല എത്തിപ്പിടിക്കാനാവാത്ത മനോഹര വസ്തുതകളെ എല്ലാം സ്നേഹിച്ചിരുന്നു... പലരാവുകളിലും അവൾ കണ്ട ദിക്കിലെ ജനാലകളിലൂടെയും ജലത്തിലൂടെയും അവൻ അവളെ നോക്കികൊണ്ടിരുന്നു...അവൾ കണ്ണടച്ച മാത്രകളിലെല്ലാം അവൻ എങ്ങും പോകാതെ, ആ കണ്ണുകൾ അവനെ നോക്കുംവരെ കാത്തു...ആ പെണ്മനതാരിൽ മോഹത്തിൻ തിരി മറ്റാരും അറിയാതെ തെളിഞ്ഞപ്പോൾ അവൾ അറിഞ്ഞിരുന്നില്ല താൻ ആഗ്രഹങ്ങളുടെ പാതയിലൂടെ നിരാശയുടെ വക്കിലേക്കാണ് യാത്ര ചെയ്യുന്നതെന്ന്... ഒട്ടേറെ രാവുകൾക്കു ശേഷം ഉള്ളിൽ തിങ്ങി നിറഞ്ഞ മോഹത്തിൻ കെട്ടുമാറാപ്പുകൾ എല്ലാം അഴിച്ചുവെക്കാൻ ഇരുൾ മൂടും വരെ കാത്തിരുന്ന ആ രാവിൽ...അവൻ വെളിച്ചം പകരാതെ ഭൂമിയിലും ആ മനസ്സിലും അവൻ അന്ധകാരം നിറച്ചു...