നിലാവ്
നിലാവിനെ പ്രണയിച്ചിരുന്നു അവൾ...അവനെ മാത്രമല്ല എത്തിപ്പിടിക്കാനാവാത്ത
മനോഹര വസ്തുതകളെ എല്ലാം സ്നേഹിച്ചിരുന്നു...
പലരാവുകളിലും അവൾ കണ്ട ദിക്കിലെ ജനാലകളിലൂടെയും ജലത്തിലൂടെയും അവൻ അവളെ നോക്കികൊണ്ടിരുന്നു...അവൾ
കണ്ണടച്ച മാത്രകളിലെല്ലാം അവൻ എങ്ങും പോകാതെ, ആ കണ്ണുകൾ അവനെ നോക്കുംവരെ കാത്തു...ആ
പെണ്മനതാരിൽ മോഹത്തിൻ തിരി മറ്റാരും അറിയാതെ തെളിഞ്ഞപ്പോൾ അവൾ അറിഞ്ഞിരുന്നില്ല താൻ
ആഗ്രഹങ്ങളുടെ പാതയിലൂടെ നിരാശയുടെ വക്കിലേക്കാണ് യാത്ര ചെയ്യുന്നതെന്ന്...

Comments
Post a Comment